വെടിവെയ്പ്പ്: കാലിഫോര്‍ണിയയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടതായാണ് സൂചന.

യാര്‍ഡിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യാര്‍ഡില്‍ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയതായി പൊലീസ് പറഞ്ഞു. വാലി ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട അക്രമിയെന്ന് സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here