ലക്ഷദ്വീപിനൊപ്പം കേരളം; രാജ്യത്ത് ആദ്യമായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന സംസ്ഥാനം

ലക്ഷദ്വീപ് വിഷയത്തില്‍ സംസ്ഥാന നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും സ്വൈര്യ ജീവിതവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രമേയം. രാജ്യത്ത് ലക്ഷദ്വീപ് വിഷയത്തില്‍ ഒരു സംസ്ഥാന നിയമസഭയില്‍ വരുന്ന ആദ്യ പ്രമേയമാണ് കേരളത്തിന്‍റേത്.

പ്രതിപക്ഷവുമായി സംയുക്തമായി ചേർന്ന് പ്രമേയം പാസാക്കുമെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അതേസമയം,ലക്ഷദ്വീപ് ഭരണകൂടം നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇന്ധന വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപന നിർത്തിവച്ചു.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

കൽപേനി ദ്വീപിലാണ് ആദ്യഘട്ടമായി പെട്രോൾ വിതരണം നിർത്തിവച്ചത്.ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

അതേസമയം, ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേരുക.വൈകിട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. യോഗത്തില്‍ ലക്ഷദ്വീപിലെ ബി ജെ പി പ്രതിനിധികളും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News