ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍.

നടന്‍ അജു വര്‍ഗീസ്, , മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി, നടന്‍ ആന്റണി വര്‍ഗീസ് തുടങ്ങി നിരവധിപേര്‍ പൃഥ്വിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രം?ഗത്തെത്തി.

‘ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി. വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ’എന്നാണ് അജു വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അജുവിന്റെ കുറിപ്പിന് അഭിനേതാക്കളായ ടൊവിനോ തോമസും ലെനയും പിന്തുണ അറിയിച്ചിട്ടുണ്ട്.

‘രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്,’ എന്ന അടിക്കുറിപ്പലാണ് മഥുന്‍ മാനുവല്‍ തോമസ്, പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News