കേരള തീരത്ത് ഇന്നും നാളെയും മണിക്കൂറിൽ40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
കർണാടക തീരങ്ങൾ,ലക്ഷദ്വീപ് ,ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ ,കന്യാകുമാരി തീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്നും (27-05-2021) നാളെയും (28 -05-2021) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്
27.05.2021 രാത്രി 11:30 വരെ 3 മുതൽ 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
28.05.2021 രാത്രി 11:30 വരെ 3.5 മുതൽ 4 മീറ്റർ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണ്
Get real time update about this post categories directly on your device, subscribe now.