വയോധികയെ കൊച്ചുമകൻ മർദിച്ച സംഭവം; എബിൻ മാത്യുവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റി

അടൂർ ഏനാത്ത് വയോധികയെ കൊച്ചുമകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റു ചെയ്ത ചെറുമകനെ റാന്നി ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.വയോധികയെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ സന്ദർശിച്ചു.

കഴിഞ്ഞ ദിവസമാണ് 98 വയസ്സുള്ള ശോശാമ്മയെ അതി ക്രൂരമായി കൊച്ചുമകൻ തല്ലി പരിക്കേൽപ്പിച്ചത്.തുടർന്ന് അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

മുത്തശ്ശിയുടെ മുഖത്ത് കൈകൊണ്ട് ശക്തിയായി അടിക്കുകയും, ശരീര ഭാഗങ്ങളിൽ ചവിട്ടുകയുമായിരുന്നു എബിൻ. തുടർന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുത്തശ്ശിയെ ചെറുമകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

ഇതോടെ പൊലീസ് ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News