പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണക്കാല പൂ കൃഷി: അഞ്ഞൂറോളം ഗ്രോ ബാഗുകളിൽ ബന്ദി പൂക്കളും സൂര്യകാന്തിയും

ആലപ്പുഴ മാരാരിക്കുളം ജനമൈത്രി പൊലീസും കഞ്ഞിക്കുഴിയിലെ ഏതാനം യുവ കർഷകരും ചേർന്ന് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ തുടങ്ങുന്ന ഓണക്കാല പൂ കൃഷിയുടെ തൈ നടീൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

ഹൈടെക് നിലവാരത്തിലേക്ക് ഉയർന്ന പൊലീസ് സ്റ്റേഷനിൽ അഞ്ഞൂറോളം ഗ്രോ ബാഗുകളിൽ ബന്ദി പൂക്കളും സൂര്യകാന്തിയുമാണ് കൃഷി ചെയ്യാൻ പോകുന്നത്. കർഷകരായ സുജിത്ത് സ്വാമി നികർത്തൽ , സാനു മോൻ , ശുഭ കേശൻ , അനിൽ ലാൽ , വി.പി.സുനിൽ,ഭാഗ്യരാജ്, അഭിലാഷ്,, ദീപങ്കർ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

പൊലീസ് സ്റ്റേഷൻ പരിസരം ആകർഷകമാക്കാനും , പൂ കൃഷിയിലൂടെയുളള മാനസിക ഉല്ലാസവുമാണ് പദ്ധതിയുടെ ലക്ഷ്യം മാരാരിക്കുളം ഇൻസ്പെക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ കർഷകരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ് ജി. ജയദേവ് , കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News