തെരെഞ്ഞെടുപ്പ് ഫണ്ടില്‍ സി കെ ജാനു 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി

സി കെ ജാനു 25 ലക്ഷം രൂപയുടെ തെരെഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ. കൊടകര കുഴല്‍പ്പണക്കേസില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പ്രകാശന്‍ മൊറാഴ പറഞ്ഞു. ജെ ആര്‍ പി ക്ക് ഫണ്ട് ലഭിച്ചില്ല ബി ജെ പി നേതാക്കളും സി കെ ജാനുവും പണം കൈകാര്യം ചെയ്തു.

അതേസമയം സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്‍ഷനെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജാനു സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയതായി സംസ്ഥാന കമ്മറ്റിയും ആരോപിച്ചു. ബി ജെ പി നേതാക്കളുമായി ചേര്‍ന്ന് വോട്ട് തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ് അച്ചടക്ക നടപടിയെന്ന് സംഘടന വ്യക്തമാക്കി.

പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും സംഘടന കൂട്ടിച്ചേര്‍ത്തു. ജെ ആര്‍ പി ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സി കെ ജാനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News