കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

കോഴിക്കോട്: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചലഞ്ചിലൂടെ സമാഹരിച്ച പൾസ് ഓക്സി മീറ്ററുകൾ, പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ വനംമന്ത്രി എ.കെ. ശശീന്ദ്രന് സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.ഷിബു കൈമാറി.

ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ടി. അനൂപ്കുമാർ ,ഗാർഡിയൻ എസ്പിസി ചെയർമാൻ കെ.കെ. വെങ്കിട്ടരാമൻ, പിടിഎ എക്സിക്യൂട്ടിവ് അംഗം സത്യൻ ചാത്തങ്ങേരി എന്നിവർ പങ്കെടുത്തു. തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളോടൊപ്പം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അമ്പതിനായിരത്തോളം രൂപ കുട്ടിപോലീസുകാർ സമാഹരിച്ചു. ഭക്ഷണ കിറ്റു വിതരണവും യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News