അമിതാഭ്ബച്ചനോടൊപ്പമുള്ള ഷൂട്ടിംഗ് ചിത്രങ്ങളുമായി അനിഘ സുരേന്ദ്രന്‍

ബാലതാരമായെത്തി സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് അനിഘ സുരേന്ദ്രന്‍. 14 വര്‍ഷമായി സിനിമയില്‍ സജീവമായ താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂന്‍ എന്ന വെബ് സീരിസിലൂടെ ജനശ്രദ്ധ നേടിയത്. ഛോട്ടാമുംബയിലൂടെ സിനിമാലോകത്തെത്തിയ അനിഘ ഇതിനകം പതിനഞ്ചോളം സിനിമകളില്‍ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് അനിഘ. സിനിമകളില്‍ സജീവമായ അനിഘ സോഷ്യല്‍മീഡിയയിലും ഏറെ സജീവാണ്. ബച്ചനോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ കുറിച്ച്‌ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുകയാണ് അനിഘ.

സെറ്റുകള്‍ ഏറെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങള്‍ അനിഘ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്ബ് നടത്തിയ ഷൂട്ടില്‍ നിന്നുള്ള ബിഹൈന്‍ഡ് ദ സീന്‍ സ്നാപ്പുകളാണ് അനിഘ പങ്കുവെച്ചിരിക്കുന്നത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here