കാലിഫോർണിയ വെടിവെയ്പ്പ് :കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും; അക്രമി അടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

പഞ്ചാബിലെ താർ തരാൻ ജില്ലയിലെ ഖാദൂർ സാഹിബ് സബ് ഡിവിഷനിലെ ഗഗ്രേവൃറാണ് തപ്തീജ്ദീപ് സിംഗിന്റെ ജന്മദേശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബത്തോടൊപ്പം 20 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് തപ്തീജ്ദീപ് സിംഗ്.

വെടിവെപ്പിൽ അക്രമി അടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കാലിഫോർണിയയിലെ സാൻജോസിൽ റെയിൽ യാർഡിലാണ് തോക്കുമായി എത്തിയ അക്രമി സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.

പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് അക്രമമുണ്ടായത്. സാന്താ ക്ലാരാ വാല്ലി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയുടെ റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന വിഭാഗത്തിലാണ് വെടിവെയ്പ്പ് നടന്നത്.അതേസമയം, അക്രമിയുടെ പേരോ, പ്രായമോ, സംഭവത്തിന് പിന്നിലുള്ള കാരണമോ പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News