പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കള്‍ ; തുറന്നടിച്ച് മുല്ലപ്പള്ളി

പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ ഉയരുന്ന പ്രചരണത്തിലും മുല്ലപ്പള്ളിയുടെ അതൃപ്തി.

മുല്ലപ്പള്ളിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയുടെ എഫ് ബി പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടേണ്ട വ്യക്തി അല്ല മുല്ലപ്പള്ളിയെന്ന് വിഡി സതീശന്‍. അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് ജൂണ്‍ ഒന്നിന് ഹൈക്കമാഡിന് സമര്‍പ്പിക്കും.

അതേസമയം അടിയന്തിരമായി പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അവഹേളിച്ച് ഇറക്കിവിടരുതെന്നും അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്‍പാകെ മുല്ലപ്പള്ളി വ്യക്തമാക്കി.

മാന്യമായി പദവി ഒഴിയാന്‍ അനുവദിക്കണമെന്നും തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. താന്‍ രാജിവയ്ക്കാന്‍ തയ്യാറായിട്ടും ഹൈക്കമാന്‍ഡ് അനുവദിച്ചില്ല.

ഇത് താന്‍ പദവിയില്‍ കടിച്ചുതൂങ്ങുന്നയാളെന്ന പ്രചരണത്തിന് ഇടയാക്കി. വ്യക്തിപരമായി ഇതു തന്നെ വേദനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രചരണങ്ങള്‍ ഇതിന്റെ തളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here