ചെല്ലാനത്തെ കടലാക്രമണം തടയാൻ അടിയന്തിര ഇടപെടൽ ; 16 കോടിയുടെ കടൽഭിത്തി നിർമാണം ഉടൻ

ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും , സജി ചെറിയാനും പറഞ്ഞു .ചെല്ലാനത്തെ കടലാക്രമണം തടയുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാർ.

മന്ത്രിമാരുടെ നേതൃത്വത്തിൽ ഉള്ള സംഘം ചെല്ലാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിട്ടുണ്ട് .തുടർന്ന് 16 കോടി ചിലവഴിച്ചുള്ള ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി കെട്ടൽ ഉടൻ ആരംഭിക്കും. 8 കോടി ചെലവഴിച്ചുള്ള ജിയോ ട്യൂബ് നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടുകയും സമീപത്തെ തോടുകൾ ഉടൻ ശുചീകരിക്കുകയും ചെയ്യും.കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

കടൽഭിത്തി നിർമാണത്തിനുള്ള കരാർ ഒരു മാസത്തിനകം നൽകും. മാതൃക മത്സ്യഗ്രാമം പദ്ധതി ചെല്ലാനത്ത് നടപ്പാക്കും. സംസ്ഥാനത്തെ തീരേദേശത്തിനായി 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈപ്പിൻ മേഖലയിൽ 26 കോടിയുടെ പദ്ധതിലാണ് ലക്ഷ്യം ഇടുന്നതെന്നും മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News