ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ: കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ നടപടിക്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നുമാണ് കളക്ടറുടെ ന്യായീകരണം.

അതേസമയം കൊച്ചിയിൽ കളക്ടർക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നിൽ സിപിഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ലക്ഷദ്വീപ് നിവാസികൾ ആയ എൻവൈസി പ്രവർത്തകരും പ്രതിഷേധിച്ചു.

ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ പൊലീസും സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here