തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്.

കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര നേതൃത്വത്തിന്‌ റിപ്പോർട്ട് നൽകി കേരളത്തിലെ നേതാക്കൾക്ക് താൽപര്യം കേന്ദ്ര ഭരണത്തിൻ്റെ പങ്കു പറ്റുന്നതിൽ മാത്രം വോട്ട് വിറ്റുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഗൗരവമുള്ളത് .

ബി ജെ പി നേരിട്ടത് പതിറ്റാണ്ടിനിടെയുള്ള ദയനീയ പരാജയം. കോൺഗ്രസ് ഇതിനകം തെറ്റുതിരുത്തൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ സത്യം അംഗീകരിക്കാത്ത ബി ജെ പി നേതാക്കൾ ഇരുട്ടിൽ തപ്പുകയാണ്.

പുതിയ പ്രതിപക്ഷ നേതാവ് പോലും പൊതുവായ പ്രശ്നങ്ങളിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞില്ലെന്ന പ്രമുഖ നേതാവിൻ്റെ വാദം തെറ്റ് . എൻ ഡി എയ്ക്ക് മൂന്ന് ശതമാനം കുറഞ്ഞെന്നും ശ്രീധരൻപിള്ള പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News