
മുംബൈ ഉപനഗരമായ താനെയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ പലയിടത്തും 99.94 രൂപയിലെത്തി നിൽക്കുകയാണ് ഇന്ധന വില.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം പെട്രോൾ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വ്യാഴാഴ്ച വർദ്ധിപ്പിച്ചു.
പെട്രോൾ, ഡീസൽ വില രാജ്യമെമ്പാടും എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കയാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ ഇതിനകം 100 രൂപ കടന്ന പെട്രോളിന്റെ വില ഇന്ന് മുംബൈയിലെ താനെ നഗരത്തിലും 100 രൂപ മറി കടന്നു.
താനെയിൽ പെട്രോൾ ഇപ്പോൾ ലിറ്ററിന് 100.07 രൂപയും ഡീസലിന് ലിറ്ററിന് 91.99 രൂപയുമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here