ബിജെപിയുടെ വോട്ട് കുറഞ്ഞില്ലെന്ന വാദം തെറ്റ്, മുഖ്യമന്ത്രിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തുറന്ന് സമ്മതിച്ച് പി എസ് ശ്രീധരൻപിള്ള

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരൻപിള്ള. ബി ജെ പി നേരിട്ടത് പതിറ്റാണ്ടിനിടെയുള്ള ദയനീയ പരാജയമാണെന്ന് കേരളത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര നേതൃത്വത്തിന്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ നേതാക്കൾക്ക് താൽപര്യം കേന്ദ്ര ഭരണത്തിൻ്റെ പങ്കു പറ്റുന്നതിൽ മാത്രമാണെന്നും വോട്ട് വിറ്റുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഗൗരവമുള്ളതെന്നും ശ്രീധരൻപിള്ള.

ബി ജെ പി നേരിട്ടത് പതിറ്റാണ്ടിനിടെയുള്ള ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞില്ലെന്ന പ്രമുഖ നേതാവിൻ്റെ വാദം തെറ്റാണെന്നും എൻ ഡി എയ്ക്ക് മൂന്ന് ശതമാനം കുറഞ്ഞെന്നും ശ്രീധരൻപിള്ള.

അതേസമയം ,തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെപി യിൽ പൊട്ടിത്തെറി രൂക്ഷമാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here