അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ……………………….

എത്രപറഞ്ഞാലും എഴുതിയാലും പാടിയാലും മതിയാകില്ല ഒ.എന്‍.വി കുറുപ്പിനെ പറ്റി.മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും വാത്സല്യത്തിനുമൊക്കെ ജീവൻ പകർന്ന കവി. മലയാള ഭാഷക്ക് വേണ്ടി,ഭൂമിക്ക് വേണ്ടി നില കൊണ്ട് ജ്ഞാനപീഠമേറിയ കവി.അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന വരിപോലെ ഓരോരുത്തരും ആഗ്രഹിച്ചുപോകുന്നു ഇന്ന് ആ സാന്നിധ്യം. അദ്ദേഹത്തിന്റെ ശൂന്യതയിൽ നമ്മൾ ഓരോരുത്തരും അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ പാടിപ്പോകുന്നു. .അതേ സ്നേഹത്തോടെ അല്ലെങ്കിൽ അതിലേറെ ആഗ്രഹത്തോടെയാണ് ഒ.എന്‍.വിയുടെ പേരക്കുട്ടി അപർണ രാജീവ് അദ്ദേഹത്തിന്റെ നവതി ദിനത്തിൽ ഈ ഗാനം മലയാളിക്ക് സമർപ്പിക്കുന്നത്.

കരുത്തും ശക്തിയും പകർന്നു നൽകുന്ന മുത്തശ്ശനായി അദ്ദേഹത്തിന്റെ അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ ,ആരെയും ഭാവ ഗായകനാക്കും എന്നീ ഗാനങ്ങൾ ചേർത്തുള്ള ഗാനസമർപ്പണമാണ് നവതി ദിവസം സമ്മാനിച്ചത് .ഗായിക സുജാതയാണ് ഗാനം ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News