വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകും : മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. മന്ത്രി ആന്റണി രാജുവും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്.മത്സ്യഫെഡ്, സഹകരണ സംഘങ്ങൾ എന്നിവ വഴിയും സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News