കൊവിഡ് രോഗികളുടെ രോഗവിവരമറിയാൻ ഹെൽപ്പ് ഡെസ്ക് സംവിധാനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐ സി യു കളിലും  വാർഡുകളിലും ചികിത്സയിൽ കഴിയുന്ന രോഗികളുടെ രോഗവിവരങ്ങളറിയാൻ സംവിധാനമാകുന്നു. ഇതിൻ്റെ ഭാഗമായി ഒപി ബ്ലോക്കിനു സമീപം പരീക്ഷണാർത്ഥത്തിൽ ഒരു ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആൻ്റണി രാജു എന്നിവരും ജില്ലാ കളക്ടർ നവജ്യോത് ഖോസയുമായി ചർച്ച നടത്തി  ഇത്തരമൊരു സംവിധാനത്തിനു തീരുമാനമെടുത്തിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ആശുപത്രി അധികൃതർ ഹെൽപ്പ് ഡെസ്ക്‌ സ്ഥാപിച്ചത്.

എൻ ജി ഒ യൂണിയൻ പ്രവർത്തകരുടെ സഹകരണത്തോടെയാണ്  ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനം നടക്കുന്നത്. രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെ രോഗികളുടെ ബന്ധുക്കൾക്ക് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.

04712528130, 04712528131, 04712528132, 04712528133 എന്നിവയാണ് ഹെൽപ്പ് ഡെസ്കിലെ ഫോൺ നമ്പരുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here