പൃഥ്വിരാജിന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രന്‍: എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെ അമര്‍ച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ക്ക്

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെയും അക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അമര്‍ച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ എല്ലാകാലവും സ്വീകരിച്ച് പോയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

‘ചരിത്രത്തില്‍ ഒരിക്കലും ഫാസിസ്റ്റുകള്‍ വിജയിച്ചിട്ടില്ല. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് നേരിടുന്ന സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയ പൃഥ്വിക്ക് പിന്തുണയെന്ന് ,’കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News