രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു: പഞ്ചാബിൽ ലോക്ഡൗൺ ജൂൺ 10 വരെ നീട്ടി

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 33000ത്തോളം കേസുകളും, കർണാടകയിൽ 24000ത്തോളം കേസുകളും സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗമുക്തി 90% മായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. ബ്ലാക്ക് ഫംഗസ് പ്രതിരോധ മാരുന്നായ അംഫോറ്ററിസിൻ B യുടെ 80,000 വയലുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി

24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 33,361 പുതിയ കേസുകളും,474 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 24,214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 476 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

മഹാരാഷ്ട്രയിൽ 21,273 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ 425 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആന്ധ്രയിൽ 16,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ദില്ലിയിൽ 1072 പേർക്കും കൊവിഡ് റിപ്പോർട്ട്‌ ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 1.53%മായി കുറഞ്ഞു.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗമുക്തി നിരക്ക് 85.6% നിന്നും 90% ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .24 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്നും, രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവ്റ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 10% ത്തിൽ താഴെയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ 10% ത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് ഉള്ളതിനാൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.എന്നാൽ കേസുകൾ കുറയുന്ന ജില്ലകളിൽ ഇളവുകൾ നൽകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

ഛത്തീസ്ഗഡിലെ 20,000 ത്തിലധികം ഗ്രാമങ്ങൾ കൊറോണ വൈറസ് മുക്തമായെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചാബിലെ ലോക്ഡൗൺ ജൂൺ 10 വരെ നീട്ടി. ബംഗാളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 14 വരെയാണ് നീട്ടിയത്. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോറ്ററിസിൻ B യുടെ 80,000 വയലുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായുള്ള ഗുജറാത്തിൽ 17,330 വയലുകളും, മഹാരാഷ്ട്രയിൽ 18,140 വയലുകളും കർണാടകയിൽ 5190 വയലുകളും വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News