രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് 9 മണിമുതൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പാർപ്പിടം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.

ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം സഭയിൽ എത്താതിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ. ബാബു, കോവളം എംഎൽഎ എ.വിൻസന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇന്ന് കെ.ബാബു, മന്ത്രി വി.അബ്ദുറഹ്മാൻ എന്നിവർ രാവിലെ എട്ടുമണിക്ക് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം.വിൻസന്റ് എംഎൽഎ വരും ദിവസങ്ങളിൽ സഭയിലെത്തും.

ആരോഗ്യ,ജനക്ഷേമ പ്രവർത്തനം ഉൾക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നത്.രാവിലെ 9 മണിയോടെ നയം പ്രഖ്യാപനം ആരംഭിക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും, ലക്ഷദ്വീപ് വിഷയത്തിലും പ്രതികരണം ഉണ്ടായേക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News