മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എംഎൽഎ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ദിവസം നിയമസഭയിൽ എത്താതിരുന്ന രണ്ട് എം എൽ എമാർ ഇന്ന് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ സമ്മേളനത്തിൽ ആരോഗ്യപ്രശ്നങ്ങൾ മൂലം 3 എംഎൽഎമാർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല, മന്ത്രി വി.അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ. ബാബു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കൊവിഡ് ബാധിതനായി വിശ്രമത്തിൽ കഴിയുന്ന എം.വിൻസന്റ് എംഎൽഎ ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

അതേസമയം,രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പാർപ്പിടം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here