ഇടത് സർക്കാരിന്റെ നയപ്രഖ്യാപനം അല്പസയത്തിനകം , ഗവർണർ നിയമസഭയിൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അല്പസമയത്തിനകം ആരംഭിക്കും . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തി.മുഖ്യമന്ത്രി , സ്പീക്കർ അടക്കമുള്ളവർ ഗവർണറെ സഭയിലേക്ക് ആഞ്ഞയിച്ചു. ഉടൻ തന്നെ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും.

കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പാർപ്പിടം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.

ആരോഗ്യ,ജനക്ഷേമ പ്രവർത്തനം ഉൾക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നത്.രാവിലെ 9 മണിയോടെ നയം പ്രഖ്യാപനം ആരംഭിക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും, ലക്ഷദ്വീപ് വിഷയത്തിലും പ്രതികരണം ഉണ്ടായേക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News