ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസംഗം തുടങ്ങി. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേമ വികസന പദ്ധതികള്‍ തുടരാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയില്‍ ഊന്നുന്ന സര്‍ക്കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കും.

കൊവിഡ് ആദ്യഘട്ടത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ വിശദീകരിച്ചു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ നീങ്ങിയത്. നൂറു കോടി രൂപ ഭക്ഷണക്കിറ്റ് നല്‍കാന്‍ ചെലവഴിച്ചു. ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കാന്‍ 50 കോടി രൂപ നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കാതെ കിറ്റ് നല്‍കുന്നു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
കൊവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി.
കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.

ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി.
?പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.കൊവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ മുന്നോട്ടുവന്നു.
ആശുപത്രികളില്‍ ഐ സി യു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.

ഒന്നാം കൊവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു
6.6%സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൊവിഡ് ഭീഷണി ഉയര്‍ത്തുന്നു.
കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും.

സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷണഫലങ്ങള്‍ പൂര്‍ണമായും ഉത്പാദന വര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News