കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം; പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പാപരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ?ഗവര്‍ണര്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു. എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel