കടയ്ക്കാവൂരിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ :കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് 12ആം വാർഡിൽ വാണിയൻ വിളാകം വീട്ടിൽ താമസിക്കുന്ന ബിന്ദു(35) മകൾ ദേവയാനി(8) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെ തുടർന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്നെ വിവരം അറിയിച്ചു.

ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകൾക്കു മുൻപ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാല് വഴുതി വെള്ളത്തിൽ വീണു മരണപെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News