ജനങ്ങളെ ചേർത്ത് പിടിച്ച് രണ്ടാം പിണറായി സർക്കാർ; നയപ്രഖ്യാപനം സമ്പൂർണ്ണം

ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.പിണറായി വിജയൻ സർക്കാറിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കൊവിഡ് മരണ നിരക്ക് കുറച്ചുനിർത്താൻ സര്‍ക്കാറിന് കഴിഞ്ഞു. മികച്ച പ്രതിരോധ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് സഹായകമായി. കൊവിഡ് ഒന്നാം ഘട്ടത്തിൽ 200 കോടി യുടെ പാക്കേജ് നടപ്പാക്കി. ആദ്യഘട്ടത്തിൽ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങൾക്ക് ലഭ്യമാക്കി. ജനങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സക്കായി കൊറോണ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കും”. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ സൗകര്യമൊരുക്കാനും നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

  • കഴിഞ്ഞ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും തുടരും

  • തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കും

  • കൊവിഡ് മരണനിരക്ക് കുറച്ച് നിർത്താൻ കേരളത്തിനായി

  • മഹാമാരി കാലത്ത് മികച്ച രീതിയിൽ സർക്കാർ സംവിധാനം പ്രവർത്തിച്ചു,മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്

  • കൊവിഡ് ഒന്നാം തരംഗം നിയന്ത്രണ വിധേയമാക്കുന്നതിന് സർക്കാരിനായി

  • കൊവിഡ് ഒന്നാം  തരംഗത്തിൽ 30000 കോടിയുടെ പാക്കേജ്, 47 .2 ലക്ഷം ഗുണഭോക്താക്കൾ

  • 100 കോടി രൂപ ഭക്ഷ്യധാന്യങ്ങൾക്കായി മാറ്റിവച്ചു

  • ജനകീയ ഹോട്ടലുകൾ നടപ്പാക്കി

  • 2000 കോടി കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണത്തിന് നൽകി

  • 14000 കോടി പെൻഷനും ,ക്ഷേമ പ്രവർത്തനങ്ങൾക്കും ആയി മാറ്റി വെച്ചിരുന്നു

  • സ്ത്രീ സമത്വം ഉറപ്പാക്കും. അതിന് മുന്തിയ പരിഗണന

  • താഴെ തട്ടിലുള്ളവരുടെ ഉന്നമനം പ്രധാന ലക്ഷ്യം.

  • വാക്സിൻ സൗജന്യമായി നൽകും

  • എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം

  • വാക്സിൻ ചാലഞ്ച് ജനങ്ങൾ ഏറ്റെടുത്തു, ദുരിതാശ്വാസ നിധിയിലെക്ക് മികച്ച രീതിൽ സംഭാവന ലഭിക്കുന്നു.

  • സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമാണ്.

  • 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ പദ്ധതി പ്രകാരം 584 സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ഉറപ്പാക്കി.

  • കേരള ആരോഗ്യമേഖല മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്.

  • വാക്സിൻ വിതരണം കാര്യക്ഷമമാക്കും.

  • ആഗോള ടെണ്ടർ വിളിക്കാൻ നടപടി.

  • വാക്സിൻ ഉല്പാദിപ്പിക്കാനുള്ള വഴികളും ആലോചിക്കുന്നു.

  • രോഗനിരക്ക് കൂടൂമ്പോഴും മരണനിരക്ക് പിടിച്ച് നിർത്താൻ കേരളത്തിന് കഴിഞ്ഞു.

  • രോഗ വ്യാപനം തടയാൻ മികച്ച പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു.

  • ബാക്ക് ടു ബെയ്സിക്സ് , ക്രഷ് ദ കർവ് എന്നിവ വിജയം കണ്ടു

  • 2021-22ൽ 6.60 % സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു.

  •  സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹം ആയി പുതുക്കി പണിയും.

  • കേന്ദ്രത്തിന് വിമർശനം,വായ്പ പരിധി ഉയർത്തണം എന്ന ആവശ്യം അംഗീകരിക്കാത്തത് ഫെഡറലിസത്തിനു ചേരാത്തത്.

  • 5 വർഷം കൊണ്ട് കാർഷിക ഉൽപാദനം 50% വർധിപ്പിക്കും.

  • കൂടുതൽ വിളകൾക്ക് താങ്ങുവില.

  • വെറ്റിനറി സർവീസിന് വേണ്ടി 152 ബ്ലോക്ക് പഞ്ചായത്തിലും ആംബുലൻസുകൾ

    ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണന.

  • 2000 സ്റ്റാർട്ടപ്പുകൾ.

  • കർഷകർകരുടെ വരുമാനം 50 ശതമാനം ഉയർത്താൻ നടപടി.

  • കൊവിഡ് രണ്ടാം തരംഗത്തിൽ ആയുഷ് മികച്ച പ്രതിരോധ പ്രവർത്തനം നടത്തി.

  • 616 കിലോ മീറ്റർ നീളത്തിൽ കോവളം മുതൽ ബേക്കൽ വരെ ജലഗതാഗത പാത.

  • കേരള കൾച്ചറൽ മ്യൂസിയം 2021-22 ൽ സ്ഥാപിക്കും.

  • കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ കൾച്ചറൽ പരിപാടികൾ സംഘടിപ്പിക്കും

  • 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങൾ നിലവിൽ ഉണ്ട്. അത് വർദ്ധിപ്പിക്കും

  • TCS എയ്റോ ഹബ്ബ് ടെക്നോസിറ്റിയിൽ യാഥാർത്ഥ്യമാക്കും

  • എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങൾക്ക് ഓൺലൈൻ ആയി ലഭ്യമാക്കും.ഒക്ടോബർ 2ന് ഇതിന് തുടക്കമാകും

  • വില വർദ്ധനവ് പിടിച്ച് നിർത്താൻ ഭക്ഷ്യവകുപ്പ് മികച്ച വിപണി ഇടപെടൽ നടത്തി

  • ഭക്ഷ്യ കിറ്റ് റേഷൻ കാർഡ് ഇല്ലാത്തവർക്കും നൽകി

  • റേഷൻ കാർഡ് എല്ലാവർക്കും ഉറപ്പ് വരുത്തും.

  • മുതലപ്പൊഴി , ചെല്ലാനം ഉൾപെടെ മത്സ്യബന്ധന തുറമുഖങ്ങൾ ഈ വർഷം കമ്മിഷൻ ചെയ്യും

  • പുനർഗേഹം പദ്ധതി ഊർജിതമാക്കും. പരമാവധി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കും.

  • കൊവിഡ് ചികിത്സയ്ക്ക്148 CFLTC,88 CLTC.608 Domisiliaries

  • 2667 ലാബുകൾ കൊവിഡ് പരിശോധനയ്ക്ക് സജ്ജമാക്കി

  • 6592745 പേർ ഒന്നാം ഡോസ് വാക്സിൻ എടുത്തു,വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു

  • ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ മാതൃകയാക്കും

  • ദേശ വിരുദ്ധ ശക്തികൾക്ക് എതിരെ കൗണ്ടർ ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്തും

  • സൈബർ സുരക്ഷ ശക്തമാക്കും

  • ഹൈടെക് സൈബർ സെക്യൂരിറ്റി സെൻ്റർ തിരുവനന്തപുരത്ത്

  • കേരളത്തിൽ ഭൂമി ഇല്ലാത്തവരുടെ എണ്ണം കുറയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News