വി അബ്ദുറഹ്‌മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

എംഎല്‍എമാരായി വി അബ്ദുറഹ്‌മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

താനൂരില്‍ നിന്നുള്ള എം എല്‍ എയാണ് വി അബ്ദുറഹ്‌മാന്‍. പിണറായി മന്ത്രിസഭയില്‍ കായിക മന്ത്രി കൂടിയാണ്. കെ ബാബു നെന്മാറ എം എല്‍ എയാണ്. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കോവളത്ത് നിന്നുള്ള എം എല്‍ എ എം വിന്‍സന്റ് പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News