ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍ കാനുള്ള തീരുമാനത്തിനെതിരെ ണഇഇ ഉള്‍പ്പടെയുള്ള വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

തുടര്‍ന്നാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ,ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ ഉള്‍പ്പെടുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News