വിവാദ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നത് ഡൊമിനിക്കൻ കോടതി തടഞ്ഞു

വിവാദ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നത് ഡൊമിനിക്കൻ കോടതി തടഞ്ഞു. മെഹുൽ ചോക്സിക്കായി ഡോമിനിക കോടതിയിൽ ഹെബിയസ് കോർപസ് ഹർജി  നൽകിയ പശ്ചാത്തലത്തിലാണ് നടപടി.  ചോകിസ്‌യുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു.

അതേ സമയം  ചോക്സിയെ ഇന്ത്യക്ക് ഇന്ത്യക്ക് കൈമാറുന്നത്  സംബന്ധിച്ചുള്ള  നയതന്ത്ര ചർച്ചകൾക്കായി  പോർട്ട്‌ ഓഫ് സ്പെയിനിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ അടുത്ത ആഴ്ച  ഡോമിനികയിൽ  എത്തും. മെഹുൽ ചോക്സിക്ക് വേണ്ടി അഭിഭാഷകൻ  വൈൻ  മാർഷ്  സമർപ്പിച്ച  ഹെബിയസ് കോർപസ് ഹർജി  പരിഗണിച്ചു  കൊണ്ടാണ്, ചോക്സിയെ കയറ്റി അയക്കുന്നത്  ഡോമിനിക  കോടതി  തടഞ്ഞത്.

മെഹുൽ ചോക്സിയുടെ തിരോധനത്തിലും അറസ്റ്റിലും ദുരൂഹത  ഉണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു. ആന്റിഗ്വയിലെ ജോളി ഹാർബറിൽ  വച്ചു, ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന  ഒരാളായും ആന്റിഗ്വൻ പോലീസും  ചേർന്നു ചോക്സിയെ തട്ടി കൊണ്ട് പോകുകയായായിരുന്നു എന്നു ചോക്സി പറഞ്ഞതയായി അഭിഭാഷകൻ  വെളിപ്പെടുത്തി.

ബാലപ്രയോഗം  നടന്നതായും, മെഹുൽ ചോക്സിക്ക് പരിക്കുള്ളതയും  അഭിഭാഷകൻ  പറഞ്ഞു.മെഹുൽ ചോക്സിയെ ഡോമിനിക  പോലീസിന്റെ കസ്റ്റഡിയിൽ വക്കണമെന്നും, അഭിഭാഷകരെ  കാണാൻ  അവസരം  നൽകണമെന്നും  ജസ്റ്റിസ് ബിനി സ്റ്റീഫൻ സൺ ഉത്തരവിട്ടു.

അതേസമയം  മെഹുൽ ചോക്സി തിരികെയെത്തിക്കാൻ  നയതന്ത്രതലത്തിൽ ഇന്ത്യ നീക്കങ്ങൾ ആരംഭിച്ചു. നയതന്ത്ര ചർച്ചകൾക്കായി  പോർട്ട്‌ ഓഫ് സ്പെയിനിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ അരുൺ കുമാർ സാഹു അടുത്ത ആഴ്ച  ഡോമിനികയിൽ  എത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here