അനുവാദം കാത്ത് മുംബൈയിലെ മാളുകളും, ഷോപ്പിംഗ് കോംപ്ലക്‌സുകളും

നഗരത്തില്‍ കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി കുറയുന്ന സാഹചര്യത്തില്‍ മാളുകളും ഷോപ്പിംഗ് സെന്ററുകളും വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹലിന് കത്തെഴുതി.

കൊവിഡ് -19 സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഷോപ്പിംഗ് കോംപ്ലക്‌സുകളും മാളുകളും മുംബൈയില്‍ വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്നാണ് ഷോപ്പിംഗ് സെന്റര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ് സി എ ഐ) ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മുതല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൂടാതെ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതായും അസോസിയേഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഷോപ്പിംഗ് സെന്ററുകളും മാളുകളും കൃത്യമായ പ്രവര്‍ത്തന സമയം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ പ്രവര്‍ത്തികമാക്കാമെന്നുമാണ് കത്തിലൂടെ ഉറപ്പ് പറയുന്നത്. ഈ സേവന മേഖലകളില്‍ ജോലി ചെയ്യുന്ന 80 ശതമാനം ജീവനക്കാരും സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും എസ് സി എ ഐ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കര്‍ശനവും കാര്യക്ഷമവുമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നും അതുകൊണ്ട് എല്ലാ സാമ്പത്തിക മേഖലകളും സുഗമമായി തുറക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ഇളവുകള്‍ ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News