കൊവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിയുടെ അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിയുടെ അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി. കൊറോണയ്ക്കെതിരെ വിജയം നേടിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമാണ്.

മരണനിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ശരിയായ പ്രതിരോധ മാര്‍ഗം. എന്നാല്‍ ഇന്ത്യയില്‍ 3% ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

മറ്റ് നിയന്ത്രണങ്ങളെല്ലാം താത്ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ്. സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെട്ടില്ലെങ്കില്‍ മൂന്നും നാലും തരംഗങ്ങള്‍ എന്ന തരത്തില്‍ രോഗം വ്യാപിച്ചു കൊണ്ടിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News