കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത് ഈ നാല് പേരുകള്‍

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത് നാല് പേരുകള്‍. കെ.സുധാകരന് പുറമെ അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പട്ടികയിലെ മറ്റു 3 പേര്‍. അതേസമയം എ.ഐ ഗ്രാപ്പുകള്‍ ബെന്നി ബഹനാന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശശി തരൂരും ബെന്നി ബെഹന്നാനെ പിന്തുണക്കുന്നു. 8 പേരാണ് അധ്യക്ഷനാകാന്‍ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയത്.

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നേ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അശോക് ചവാന്‍ സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും. നിലവില്‍ 8 പേരാണ് അധ്യക്ഷനാകാന്‍ ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിട്ടുള്ളത്.

എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ ഹൈക്കമാന്‍ഡ് നിയമിച്ച സ്വാകാര്യ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടു കളുടെ കൂടി അടിസ്ഥാനത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് 4 പേരുകള്‍ ഹൈക്കമാന്റ് പരിഗണിക്കുനത്.അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഹൈക്കമാന്റ് പട്ടികയിലെ മറ്റു 3 പേര്‍. അതേസമയം എ.ഐ ഗ്രൂപ്പുകള്‍ ബെന്നി ബഹനാന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശശി തരൂരും ബെന്നി ബിഹന്നാനെ പിന്തുണക്കുന്നുണ്ട്. പട്ടികയില്‍ സാധ്യത കൂടുതല്‍ കെ.സുധാകരനാണ്. എന്നാല്‍ കെ സുധാകരന്‍ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചാല്‍ പുതിയ പി.സി.സി. അധ്യക്ഷന്‍മാര്‍ക്ക് 70 വയസില്‍ താഴെയായിരിക്കണം പ്രായം എന്ന തീരുമാനത്തില്‍ ഇളവ് നല്‍കേണ്ടിവരും.

യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും നിലവിലെ പട്ടികയിലുള്ളവരെയാണ് പരിഗണിക്കുന്നത്. സംഘടന ഘടനയിലും അഴിച്ചു പണിയുണ്ടാകും. ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു ബ്ലോക്ക് കമ്മറ്റി . ഒരു പശ്ചായത്തില്‍ ഒരു മണ്ഡലം കമ്മറ്റി എന്ന നിലയില്‍ ഘടന മാറ്റം വരുത്തും. ജില്ലാ പ്രസിഡന്റുമാര്‍ക്ക് പുറമെ ബൂത്ത് തലം വരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ല, ബ്ലോക്ക് , ബൂത്ത് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ഹൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News