ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം ബോളിവുഡ് ത്രില്ലര്‍

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍ക്കിയുടെ വരാനിരിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിലേക്കാണ് മലയാളത്തിന്റെ യുവതാരം കരാര്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡിലേക്ക് ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരോടൊപ്പമായിരുന്നു കാര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹൃദയസ്പര്‍ശിയായ കഥയും മികച്ച പ്രകടനവും അഭിനേതാക്കള്‍ക്ക് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രമാണ് കാര്‍വാന്‍. തുടര്‍ന്ന് സോനം കപൂറിനൊപ്പം ദ സോയ ഫാക്ടറില്‍ അഭിനയിച്ചെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും ദുല്‍ഖര്‍ സ്ത്രീ ആരാധകരെ വളരെയധികം ആകര്‍ഷിച്ചു.

ആര്‍ ബാല്‍ക്കിയുടെ സൈക്കോളജിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതാരം. വാര്‍ത്ത സ്ഥിരീകരിച്ചത് പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീറാമാണ്. ഈ ചിത്രം തന്റെ അടുത്ത പ്രോജക്റ്റായിരിക്കുമെന്നും ദുല്‍ഖര്‍ സല്‍മാനാണ് നായകനെന്നും ട്വിറ്ററിലൂടെയാണ് പങ്ക് വച്ചത്.

കൊവിഡ് രണ്ടാം തരംഗം തീര്‍ന്നതിനുശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ ചിത്രീകരണം നടത്താനാണ് പദ്ധതി. നഗരത്തിലെ മഴക്കാലം പരമാവധി പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ജൂലൈ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

ആര്‍ ബാല്‍ക്കി 2007 ല്‍ പുറത്തിറങ്ങിയ ചീനി കം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ശ്രീദേവിയോടൊപ്പം ഇംഗ്ലീഷ് വിങ്ഗ്ലീഷ്, അമിതാഭ് ബച്ചനോടൊപ്പം പാ തുടങ്ങി നിരവധി ഹിറ്റുകള്‍ സ്വന്തമായുണ്ട്. അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍ പ്രധാന റോളിലെത്തിയ മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News