പാലക്കാട് മിണ്ടാപ്രാണികളോട് ക്രൂരത; മുപ്പതിലധികം പോത്തുകള്‍ പട്ടിണിയില്‍; രണ്ട് പോത്തുകള്‍ ചത്തു

പാലക്കാട് മിണ്ടാപ്രാണികളോട് ക്രൂരത. ദിവസങ്ങളായി തീറ്റയും വെള്ളവുമില്ലാതെ പട്ടിണിയിലായി പോത്തുകള്‍. രണ്ട് പോത്തുകള്‍ ചത്തു. നഗരസഭ പോത്തുകളുടെ സംരക്ഷണം ഏറ്റെടുത്തു. അന്വേഷിച്ച് നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.

പാലക്കാട് കൊപ്പത്താണ് 35 പോത്തുകള്‍ ദിവസങ്ങളായി തീറ്റയും വെള്ളവുമില്ലാതെ ദുരിതത്തിലായത്. പട്ടിണി കിടന്ന് രണ്ട് പോത്തുകള്‍ ചത്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ ജോലിക്കാര്‍ പോത്തുകള്‍ക്ക് തീറ്റയും വെള്ളവുമെത്തിച്ച് നല്‍കി. കോ‍ഴിക്കോട് സ്വദേശി രാജേന്ദ്രന്‍റെ സ്ഥലത്താണ് പോത്തുകളെ കെട്ടിയിട്ടിരുന്നത്.

ഒരു അഭിഭാഷകനാണ് പോത്തുകളെ എത്തിച്ചതെന്നാണ് സൂചന. സ്ഥലമുടയും ഇയാളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പോത്തുകളെ ഉപേക്ഷിച്ചതെന്നാണ് വിവരം.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  പോത്തുകളെ എത്തിച്ച വാഹനത്തിന്‍റെ നന്പര്‍ സ്ഥലത്തെ വീട്ടമ്മ പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here