മഹാരാഷ്ട്രയില്‍ കൊവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു

മഹാരാഷ്ട്രയില്‍ കൊവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ 3,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് നൂറു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് ആംഫോ ബി മരുന്നിന് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു.

അതേസമയം ബ്ലാക്ക് ഫംഗസ് ബാധ, മരുന്ന് ക്ഷാമം രൂക്ഷമായത്തോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. പ്രതിരോധ മരുന്ന് വേഗത്തില്‍ ലഭ്യമാക്കന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി

എവിടയാണോ മരുന്ന് ഉള്ളത് അവിടെ നിന്ന് എത്തിക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി അമേരിക്കയില്‍ നിന്നുള്ള ഗലീയഡ് സയന്‍സിന്റെ സഹായം തേടിയെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

അതേസമയം ആംഫോടെറിസിന്‍ B ഉത്പാദനം വര്‍ധിപ്പിക്കാന്‍ 5 കമ്പിനകള്‍ക്ക് കൂടി അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ഗലീയഡ് സയന്‍സിന്റെ സഹായത്തോടെ മൈലന്‍ കമ്പിനി വഴി 85,000 ഡോസ് മരുന്ന് കൂടി ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News