പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച് ചെന്നിത്തല

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല.

അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. എന്നാല്‍ ബെന്നി ബെഹനാനെ അധ്യക്ഷണക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ലെന്നും തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാരുമായിരുന്നു എന്നുമാണ് കത്തില്‍ പറയുന്നത്. അവസാന നിമിശം തന്നെ മാറ്റിയത്തിലൂടെ അപമാനിക്കപ്പെട്ടു.

സരക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും സോണിയ ഗാന്ധിക്കയച്ച കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ പാര്‍ട്ടിക്കകത് ഉണ്ടാകുമെന്ന സൂചനയാണ് ചെന്നിത്തലയുടെ കത്ത്. കെസി വേണുഗോപാലിന്റെ ഇടപെടലായിരുന്നു ചെന്നിത്തലയെ മാറ്റാന്‍ നിര്‍ണായകമായത്.

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിലും കെസി വേണുഗോപാല്‍ ഇതേ നീക്കങ്ങള്‍ തന്നെയാണ് നടത്തുന്നത്. കെ സുധാകരന്റെ അടക്കം നാല് പേരാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍. അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് കെ സുധാകരന്‍ കൂടാതെ പരിഗണിക്കുന്നവര്‍.

എന്നാല്‍ കെ സുധാകരനെ അധ്യക്ഷണക്കണമെന്നാണ് കെസിയുടെ നിലപാട്. അതേ സമയം ബെന്നി ബെഹന്നാന്നെ അധ്യക്ഷക്കണമെന്ന് ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.

ശശി തരൂരും ബെന്നി ബെഹന്നാനെ പിന്തുണക്കുന്നു. അധ്യക്ഷനാകാന്‍ ഹൈക്കണ്ടിനോട് സന്നദ്ധത അറിയിച്ചിരിക്കുന്നത് 8പേരാണ് .. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News