മഹാരാഷ്ട്രയില്‍ കൊവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ 3,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് നൂറു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്ത് ആംഫോ ബി മരുന്നിന് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ.
കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗംകൂടി പടരാന്‍ തുടങ്ങിയതോടെ ആംഫോ ബി മരുന്നിന് മഹാരാഷ്ട്രയില്‍ വന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. എന്നിരുന്നാലും മരുന്നുകളുടെ കുറവ് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ ചികിത്സയ്ക്കായി ദിവസം 14,000 ഡോസ് ആംഫോ ബി മരുന്നു വേണം. എന്നാല്‍ നിലവില്‍ 4,000 മുതല്‍ 5,000 വരെ ഡോസ് മാത്രമാണ് കിട്ടുന്നത്. ഈ മരുന്നു നിര്‍മിക്കുന്ന കമ്പനികള്‍ കുറവാണ് എന്നതാണ് ക്ഷാമത്തിന് കാരണമായി ചൂണ്ടി കാട്ടുന്നത്.
കോവിഡ് വ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഇതുവരെ 3,200 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് നൂറു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനുവേണ്ട ആംഫോടെറൈസിന്‍ ബി (ആംഫോ ബി)യുടെ ഉത്പാദനം മഹാരാഷ്ട്രയിലും തുടങ്ങുവാന്‍ തീരുമാനിച്ചത് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്ന പ്രത്യാശയിലാണ് ആരോഗ്യ മേഖല .
Get real time update about this post categories directly on your device, subscribe now.