ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

ടിപിആർ നിരക്ക് ഉയർന്ന ചെല്ലാനത്ത് തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം.

കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലം ടി.പി.ആർ നിരക്ക് ഉയർന്നിരുന്നു. ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നഷ്ടമായത് ഓൺലൈൻ രജിസ്ട്രേഷൻ ദുഷ്കരമായി.

ഈ സാഹചര്യത്തിലാണ് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News