ADVERTISEMENT
സംസാരിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥന്‍മാരോട് മാത്രം സംസാരിക്കാനാണെങ്കില്‍ മുഖ്യമന്ത്രിമാരെ വിഡിയോ കോണ്‍ഫ്രന്‍സിന് ക്ഷണിക്കുന്നതെന്തിനെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.
പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് നേരിട്ട് കാര്യങ്ങള്‍ ചോദിച്ച് അറിയുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുന്നതിനു പകരം എപ്പോഴെങ്കിലും മറ്റുള്ളവരെ കേള്‍ക്കാന്‍ കൂടി തയാറായാല്‍ നന്നായിരുന്നു എന്ന് നേരത്തേ ഹേമന്ത് സോറന്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
യോഗത്തിന് വിളിച്ച് സംസാരിക്കാന്‍ അനുവദിക്കാതെ അപമാനിച്ചു എന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെയും കലക്ടര്‍മാരേയും ചീഫ് സെക്രട്ടറിമാരേയും വിളിച്ചുകൊണ്ട് നടത്തിയ യോഗത്തില്‍ ഉദ്യോഗസ്ഥന്‍മാരെ മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചതെന്നും ഇത് അപമാനമാണെന്നുമായിരുന്നു മമതയുടെ ആരോപണം
‘ആ യോഗത്തില്‍ ഞാനും സന്നിഹിതമായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രിമാരെ യോഗത്തിന് വിളിച്ചത്’ ഹേമന്ത് സോറന്‍ ചോദിച്ചു.
Get real time update about this post categories directly on your device, subscribe now.