വ്യാജ മദ്യം കഴിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം

വ്യാജ മദ്യം കഴിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വ്യാജ മദ്യദുരന്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇവരെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. ശര്‍മ്മ പറഞ്ഞു. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് പൊലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോള്‍ കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലും ആറ് പേര്‍ കൂടി മരിച്ചതായി കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel