കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണ സംഘം ചോദ്യം ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ബിജെപിയിലെ പ്രമുഖ നേതാവ്

കൊടകര കുഴല്‍പ്പണകേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ബിജെപിയിലെ പ്രമുഖ നേതാവ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെപോലും നിയനന്ത്രിക്കാന്‍ അധികാരമുള്ള പദവിയാണ് സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്റേത്. ആര്‍ എസ് എസാണ് ബിജെപിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിമാരെ നിയമിക്കുന്നത്.

പി പി മുകുന്ദനും ഉമാകാന്ദനും ശേഷം ബി ജെ പിയുടെ സംഘടന ജനറര്‍ സെക്രട്ടറിയായി ആര്‍ എസ് എസ് നിയമിച്ചത് എം ഗണേശനെയാണ്.ആര്‍ എസ് എസിന്റെ വിശ്വസ്ഥനായ സമുന്നദനായ പ്രചാരകന്‍.

തിരുവനന്തപുരം ജില്ലാ പ്രചാരകനായി ദീര്‍ഘ നാള്‍ പ്രവര്‍ത്തിച്ച എം ഗണേശനെ ആര്‍ എസ് എസ് പിന്നെ നിയോഗിച്ചത്,കൊച്ചി എളമക്കര ആര്‍ എസ് എസ് കാര്യാലയ പ്രമുഖായി.ഈ പദവിയിര്‍ല്‍ തുടരവെയാണ്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി എം ഗണേശനെ ബി ജെ പിയുടെ സംഘടനാ ജനറര്‍ സെക്രട്ടറിയായി ചുമതലപെടുത്തുന്നത്.

ബി ജെ പി എന്ന ദേശീയ പാര്‍ട്ടിയുടെ സംഘടന ജനറല്‍ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള അവകാശം ആര്‍ എസ് എസിനാണ്.ബിജെ പിയുടെ കടിഞ്ഞാണ്‍ കൈവിട്ട്‌പോകാതിരിക്കാനാണത്രെ ആര്‍ എസ് എസിന് ഈ അവകാശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷനേക്കാള്‍ ജനറര്‍ സെക്രട്ടറി എം ഗണേശന്റെ വാക്കുകള്‍ക്കാണ് ബിജെപി വിലകല്‍പ്പിക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെപോലും നിയനന്ത്രിക്കാന്‍ അധികാരമുള്ള പദവിയാണ് എം ഗണേശന്റേതെന്നര്‍ത്ഥം.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഫണ്ട് വരുന്നതും സംഘടനാ സെക്രട്ടറിയുടെ പേരിലാണ്.അത് ഏത് രീതിയില്‍ ചെലവാക്കും എന്ന് തീരുമാനിക്കുന്നതും ഇദ്ദേഹം തന്നെ.

തെരഞ്ഞെടുപ്പിനായി വന്ന കുഴല്‍പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നത് വ്യക്തമാക്കേണ്ടതും ഗണേശനാണ്.ദര്‍മ്മരാജന്റെ മൊഴിയാണ് ഗണേശന് കുരുക്കായി മാറിയിരിക്കുന്നത്.ഗണേശനെ ചേദ്യം ചെയ്തതിലൂടെ ഇനിയും കൂടുതല്‍ ഉന്നത നേതാക്കള്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here