കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

തൃശൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീശനെയും മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരാകാന്‍ തയാറായിരുന്നില്ല.

അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് എം.ഗണേശന്‍ ചോദ്യം ചെയ്യലിന് വിധേയനായത്. കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതില്‍ മറ്റ് സംസ്ഥാന നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ചില നിര്‍ണായക വെളിപ്പെടുത്തല്‍ ഗണേഷ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. പണം കൊണ്ടു വരുന്ന വിവരം ഗണേഷ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു വെന്ന് ധര്‍മ രാജനും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഹരിയും മൊഴി നല്‍കിയിരുന്നു.

സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശനെ നാളെ ചോദ്യം ചെയ്യും. അതേ സമയം സംഘടനാ ആവശ്യത്തിനാണ് താന്‍ ധര്‍മ്മരാജനുമായി ബന്ധപ്പെട്ട തെന്നാണ് ഗണേശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel