വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്   കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിനാണ് പ്രവാസികള്‍ക്ക് നല്‍കുക. വിദേശത്ത് പോകേണ്ടവര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ച് 4 ആഴ്ച  മുതല്‍ തന്നെ രണ്ടാംഡോസ് ലഭിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്കുന്നവാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും ഓക് ഫഡ്അസ്ട്രാ സെനക്ക എന്നും രേഖപ്പെടുത്തും.

വീസ, ജോലി സംബന്ധിച്ച രേഖ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയോ വിദ്യാര്‍ഥിയാണെങ്കില്‍ വിദേശത്തെ അഡ്മിഷന്‍ രേഖയോ പരിശോധിച്ചാണ് വാക്‌സിന്‍ നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News