വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി.ആദ്യ ഘടുവായ 10000 രൂപയാണ് നല്‍കിയത്. സര്‍ക്കാര്‍ സഹായം പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് തുക പത്ത് ലക്ഷവുമാണ് ഇവര്‍ക്ക് ലഭിക്കുക.

മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരണപെട്ട ശബരിയാര്‍, ഡേവിഡ് സണ്‍, ജോസഫ് എന്നിവരുടെ വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സഹായം കൈമാറിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഘഡുവായി പതിനായിരം രൂപയാണ് നല്‍കിയത്.ബാക്കി തുക നടപടി ക്രമം പാലിച്ച് ഉടന്‍ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാന്‍ പറഞ്ഞു.

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിമാരോട് മത്സ്യതൊഴിലാളികള്‍ ആവശ്യപെട്ടത് ചെറുവള്ളം കടന്നു വരുന്ന വഴിയിലെ മണ്ണുകൊണ്ടുള്ള തസമായിരുന്നു. അതിന് പരിഹാരം കണ്ടുവെന്നും മന്ത്രിമാര്‍ അറിയിച്ചു.

മത്സൃ തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ കൈമാറും, അത് ഉപയോഗപ്പെടുത്തണം സര്‍കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രിമാര്‍ മത്സ്യതൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here