നെടുങ്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി – നെടുങ്കണ്ടം കാമാക്ഷിവിലാസത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാറത്തോട് സ്വദേശി 33 കാരനായ സന്തോഷാണ് മരിച്ചത്. കൂലിപ്പണിക്കാരനായ സന്തോഷ് കാമാക്ഷിവിലാസത്ത് മരം മുറിക്കുന്ന ജോലിക്കിടയിലാണ് അപകടം ഉണ്ടായത്.

ഇരുമ്പ് വടം ഉപയോഗിച്ച് വിറക് വലിച്ച് റോഡിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ സന്തോഷിനെ ഉടന്‍തന്നെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുങ്കണ്ടം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here