ദേശസ്നേഹം പഠിപ്പിക്കാന്‍ നിങ്ങളാരാണ്…നിങ്ങളില്‍ എവിടെയാണ് അതുള്ളത്.

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പൃഥ്‌വിരാജ് സ്വീകരിച്ച നിലപാട് പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.സഹിക്കാന്‍ ക‍ഴിയാതെ വന്നപ്പോള്‍ ജനം ടിവി പതിവ് വിഷത്തിന്‍റെ ഒരു പുതിയ വേരിയന്‍റ് അങ്ങ് ചീറ്റി.ശാസ്ത്ര ലോകത്തെപ്പോലും അമ്പരിപ്പിച്ചു കൊണ്ടായിരുന്നു അത്.പരാമര്‍ശിക്കാന്‍ പോലും മടി തോന്നുന്ന തരംതാ‍ഴ്ന്ന ഒരു ആര്‍ട്ടിക്കിളാണ് “ജനം” എന്ന മാധ്യമം പടച്ചു വിട്ടത്.ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചാണ് ഒരു മാധ്യമം ഇത്രത്തോളം തരംതാ‍ഴ്ന്നത്.ഒരു വിഷയത്തില്‍ തന്‍റേതായ അഭിപ്രായം പറയുക എന്നത് പൗരന്‍റെ സ്വാതന്ത്രമാണ്..പൃഥ്‌വിരാജ് ഈ രാജ്യത്തെ പൗരനാണ് ,അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട് ,അധികാരമുണ്ട്, മറ്റാരെപ്പോലെ തന്നെയും.ദേശവിരുദ്ധര്‍ക്കൊപ്പം കുരച്ച് ചാടുകയാണ് പൃഥ്‌വിരാജ് എന്നാണ് മറ്റൊരു പരാമര്‍ശം.ദേശസ്നേഹം പഠിപ്പിക്കാന്‍ നിങ്ങളാരാണ്.നിങ്ങളില്‍ എവിടെയാണ് അതുള്ളത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഏഴ് അയലത്ത് പോലുമില്ലാതിരുന്ന ആര്‍ എസ് എസ് ല്‍ നിന്നാണോ ദേശ സ്നേഹം പഠിക്കേണ്ടത്.പൗരുഷവും ആണത്തവുമൊക്കെയാണല്ലോ നിങ്ങളുടെ പ്രശ്നം.ഒരു കാര്യം ഒാര്‍മ്മിപ്പിക്കാം.ബ്രിട്ടീഷുകാര്‍ എന്‍റെ പിതൃസ്ഥാനത്താണെന്ന് പറഞ്ഞ് മാപ്പിരന്ന ഒരാളുണ്ട് .വി ഡി സവര്‍ക്കര്‍.ബിജെപിയുടെയും ആര്‍ എസ് എസ് ന്‍റെയും പ്രത്യയശാസ്ത്രത്തിന്‍റെ പിതാവ്…സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് സമയം പാ‍ഴാക്കരുത് സംഘത്തിന്‍റെ പ്രവര്‍ത്തനമാണ് വേണ്ടത് എന്ന് പറഞ്ഞ ആളുണ്ട്..ഗോള്‍വാള്‍ക്കര്‍.ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാതിരുന്നവരാണ് സംഘപരിവാറിന്‍റെ വീരനായകനായ സവര്‍ക്കര്‍.കൃപാണവും കുണ്ഡലിനിയും ആലിംഗനം ചെയ്ത കുങ്കുമ വര്‍ണ്ണക്കൊടിയാണ് നാം വണങ്ങേണ്ടത് എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്.ഇവരുടെ പിന്‍ഗാമികളാണ് ദേശസ്നേഹം പഠിപ്പിക്കുന്നത്…ഇനി കാര്യത്തിലേക്ക് വരാം

savarkkar-modi

ലക്ഷ്വദീപിലെ മനുഷ്യര്‍ക്ക് മേല്‍ നടത്തിയ സംഘപരിവാര്‍ അധിനിവേശത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്താണ്….ഫാസിസ്റ്റുകളുടെ പിടിയിലമര്‍ന്നിരിക്കുകയാണ് ആ ജനത ഈ ഫാസിസത്തിന്‍റെ ഉപഞ്ജാതാവായ ബെനിറ്റോ മുസ്സോളനി ഫാസിസത്തെ നിര്‍വചിച്ചത് ഇങ്ങനെയാണ്..FACISM SHOULD PROPERLY BE CALLED AS CORPORATISM BECZ ITS THE COMPLETE MERGER OF THE STATE AND CAPITAL..കോര്‍പ്പറേറ്റിസം തന്നെയാണ് ഫാസിസം…

benito-mussolini

ലക്ഷ്യദ്വീപില്‍ കണ്ണ് വെച്ച രാജ്യത്തെ കോര്‍പ്പറേറ്റ് കുത്തകകളെ സംതൃപ്തിപ്പെടുത്തുകയാണ് ഒരു അജണ്ട മറ്റൊന്ന് ഫാസിസത്തിന്‍റെ വേറൊരു മുഖമാണ്..ഒരു ജനതയുടെ ജീവിത ശൈലിയെയും സംസ്ക്കാരത്തെയും ഭാഷയെയും തൊഴിലിനേയും ജീവിതോപാധികളേയും ഭക്ഷണക്രമത്തെപ്പോലും വെല്ലുവിളിച്ച് കൊണ്ടുള്ള കടന്ന് കയറ്റം….

ഈ രണ്ട് ഫാസിസ്റ്റ് അജണ്ടകളാണ് ലക്ഷ്വദ്വീപില്‍ പരസ്യമായി നടപ്പാക്കിയത്…അതിനായി നിയോഗിച്ചത് മോദി-ഷാ മാരുടെ പൊന്നോമനയെത്തന്നെ….ലക്ഷ്വദ്വീപിനെ തീവ്രവാദവുമായി കൂട്ടിവെച്ചുള്ള വ്യാജപ്രചരണമാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിറയുന്നത്.രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ ഒരു പ്രദേശത്തെക്കുറിച്ചാണ് ഈ വ്യാജപ്രചരണമെന്നോര്‍ക്കണം…ഈ പ്രചരണം നടത്തുന്നവരോട് ഒരു ചോദ്യം.മലേഖാവ് സ്ഫോടനം എന്ന രാജ്യത്തെ നടുക്കിയ തീവ്രവാദഅക്രമണത്തെക്കുറിച്ച് അറിയുക…മുസ്ലീം ഭൂരിപക്ഷ പ്രദേശമായ .മലേഖാവില്‍ 2008 ല്‍ നടന്ന സ്ഫോടനത്തില്‍ നിരപരാധികളായ മനുഷ്യരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്…ഈ കേസില്‍ മുഖ്യപ്രതിയായ..വിചാരണ നേരിടുന്ന സ്വാധി പ്രഖ്യാ സിംഗ് ഠാക്കൂറിനെ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്തിച്ച പാര്‍ട്ടിയാണ് ബിജെപി.

sadhvi-pragya

മാലേഗാവ്, സംഝോത, മക്ക മസ്ജിദ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്കു പങ്കുണ്ടെന്ന് മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ സംഘ നേതാവ് സ്വാമി അസിമാനന്ദ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ് നേതാക്കള്‍ നേരിട്ടാണ് ഇവ ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് കോടതിക്കു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തില്‍ സ്വാമി അസിമാനന്ദ പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയായ ഗോഡ്സയെ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ദേശഭക്തനെന്ന് വിളിച്ച ആളാണ് ഈ പ്രഖ്യാ.ഇവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്…കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷ്വദ്വീപിനെക്കുറിച്ച് ആശങ്ക….

ഇസ്രയേലിനോടും അവിടുത്തെ ജൂതന്മാരോടുമുള്ള നിറഞ്ഞസ്നേഹപ്രകടനത്തിന്‍റെ സീസണ്‍ അവസാനിച്ചതോടെയാണ് അടുത്ത പരിപാടി…ഒന്നു കൂടി പറയട്ടെ…പണ്ട് ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തപ്പോള്‍ വംശശുദ്ധിക്കായി നാസികള്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ നാം മാതൃകയാക്കണമെന്ന് പറഞ്ഞയാളാണ്

Dr.Moonje

ആര്‍എസ്എസ് ന്‍റെ തലതൊട്ടപ്പനായ മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍…ബെനിറ്റോ മുസ്സോളനിയുടെ ഫാസിസ്റ്റ് സംഘടനകളിലൊന്നായ ബാലിലയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും മാതൃകയാക്കാനും അങ്ങ് ഇറ്റലിയില്‍ പോയ ടീമാണ് ഹിന്ദുത്വത്തിന്‍റെ തലതൊട്ടപ്പനായ ഡോ.മുഞ്ചെ…

ജൂതന്മാരെ കൊന്നൊടുക്കിയതിനെ പണ്ട് ന്യായീകരിച്ചവരുടെ ഇന്നത്തെ ഇസ്രായേല്‍ സ്നേഹമാണ് അത്ഭുതപ്പെടുത്തുന്നത്…ലക്ഷ്വദ്വീപിന്‍റെ കാര്യം പറയുമ്പോള്‍ നീ അങ്ങ് ഇസ്രായേലില്‍ പോകുന്നതെന്തിനാണെന്ന ചോദ്യം ന്യായമാണ്…പക്ഷെ നിങ്ങളുടെ കപടമുഖം ആളുകള്‍ തിരിച്ചറിയണമെല്ലോ…സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പ്രദേശത്തെ ജനതയെ ഇത്രത്തോളം ദ്രോഹിക്കുന്നതിനെ ന്യായീകരിക്കുന്ന നിങ്ങളാരെന്ന് പലരും അറിയണ്ടേ……

വികസനത്തിന്‍റെ വഴിയിലാണ് ഇപ്പോള്‍ ദ്വീപെന്നാണ് വേറൊരു കൂട്ടത്തിന്‍റെ വാദം..ചരിത്രത്തിലെ ഏറ്റവും വലിയ വികസന-വളര്‍ച്ചാ മുരടിപ്പില്‍ കിടക്കുന്ന ഒരു രാജ്യത്ത്…കടലിന് നടുവില്‍ ഒരു ഇത്തിരി ഭൂമിയില്‍ മനുഷ്യരെ കുടിയൊഴുപ്പിച്ച് വലിയ റോഡുകള്‍ പണിയുന്നതും…തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ച്..പ്രൈവറ്റ് ബീച്ചുകള്‍ക്ക് വഴിയൊരുക്കുന്നതുമാണോ വികസനം….?ഇതിനെ വികസനമല്ല കോര്‍പ്പറേറ്റ് വല്‍ക്കരണമെന്നാണ് വിളിക്കുന്നത്….ഇനി ദ്വീപിലെ മനുഷ്യരെക്കുറിച്ച് പല കഥകളും ഇവരിറക്കും…അതാണ് അവരുടെ നിലനില്‍പ്പും പ്രതിരോധവും….മനുഷ്യത്വത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കാത്ത ഒരു പ്രത്യയ ശാസ്ത്രത്തേ പിന്‍പറ്റുന്നവരില്‍ നിന്നും മറ്റെന്താണ് നിഷ്കളങ്കരെ നിങ്ങള്‍ പ്രതീക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News