കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്ന മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റപ്പെടുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ കലക്ടറേറ്റിനു സമീപം എൻ ജി ഒ കോർട്ടേഴ്സ് വക ഭൂമിയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടര ഏക്കർ സ്ഥലം കോടതി സമുച്ചയം നിർമ്മാണത്തിനായി ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു.
ഇപ്പോൾ കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചതോകൂടി ദീർഘനാളത്തെ കോടതി സമുച്ചയം എന്ന ആവശ്യം നിറവേറ്റപ്പെടുകയാണ്. രണ്ട് ലക്ഷത്തി അയ്യായിരം ചതുരശ്ര അടി വിസ്തൃതിയിൽ 7 നിലകളിലായാണ് സമുച്ചയം ഒരുങ്ങുന്നത്.
നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സിവിൽ സ്റ്റേഷനിൽ നിന്നും 17 കോടതികളും 25 പരം അനുബന്ധ ഓഫീസുകളും കോടതി സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ കഴിയും. അത് സിവിൽ സ്റ്റേഷന്റെയും കോടതിയുടെയും സുഗമമായ പ്രവർത്തനത്തിന് ഏറെ സഹായകരമാകും.
ഗ്രൗണ്ട് ഫ്ളോറും സെല്ലാർ ഫ്ളോറും ആണ് ആദ്യഘട്ട നിർമാണത്തിന് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി കുടുംബകോടതിക്കുള്ള കെട്ടിടവും 300 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും നിർദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 40 കോടിയോളം ആണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്.
മുന്‍ എംഎല്‍എ പി കെ ഗുരുദാസന്‍, നിലവിലെ എംഎല്‍എ എം. മുകേഷ് എന്നിവരുടെ ശ്രമഫലമായാണ് കോടതി സമുച്ചയം ഇന്ന് യാഥാര്‍ഥ്യമാകുന്നത്. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നേതൃത്വം നല്‍കിയത് മുകേഷ്എംഎല്‍എ ആയിരുന്നു.
കൊല്ലം കോടതിസമൂച്ഛയം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലം പൗരാവലി അഭിനന്ദനം അറിയിച്ചു.
ഭൂമി ലഭ്യമാക്കുന്നതിനുള്ള അനുകൂല നിലപാട് സ്വീകരിച്ച മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ക്രിയാത്മകമായ ഇടപെടലും സഹായവും നൽകിയ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കും ധനം വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലനും ഹൃദയം നിറഞ്ഞ നന്ദിയാണ് അഭിഭാഷകർ രേഖപ്പെടുത്തുന്നത്.
ഭൂമി വിട്ടു നൽകുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച പ്രിയപ്പെട്ട സർവീസ് സംഘടനകളും ജില്ലാ ഭരണകൂടത്തിന്റെയും അഭിഭാഷക സംഘടന കളുടെയും കൂട്ടായ പരിശ്രമം കൂടിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സഹായകരമായത്.
Get real time update about this post categories directly on your device, subscribe now.