മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നല്‍കി കുഫോസ് ജീവനക്കാര്‍

കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244 സംഭാവന നല്‍കി. കൊവിഡ് സൗജന്യ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായാണ് കുഫോസ് ജീവനക്കാരുടെ സംഭാവന.

പ്രളയകാലത്ത് ആറു ഗഡുക്കളായി പിടിച്ച ജീവനക്കാരുടെ ഒരു മാസത്തെ ശന്പളത്തിന്റെ ആദ്യ ഗഡു സര്‍ക്കാര്‍ തിരിച്ചു നല്‍കിയത് കുഫോസ് ജീവനക്കാര്‍ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുകയായിരുന്നു.

സംഭാവന തുക ചെക്കായി കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ.റിജി ജോണ്‍ മുഖ്യമന്തിക്ക് കൈമാറാനായി ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാന്‍സലറുമായ സജി ചെറിയാന് ഇന്ന് തിരുവനന്തപുരത്ത് കൈമാറി. രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍ സന്നിഹിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News